Skip to main content

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലാ സ്ഥാപകദിനാഘോഷം ഇന്ന് (ഡിസംബര്‍ 7) 

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പന്ത്രണ്ടാം പിറന്നാളായ 'ഫൌണ്ടേഷന്‍ ഡേ' (സ്ഥാപക ദിനം) ഇന്ന് (ഡിസംബര്‍ 7) രാവിലെ 11
മണിക്ക് ആചരിക്കും. അതിന്റെ ഭാഗമായുള്ള പ്രഭാഷണം പദ്മവിഭൂഷന്‍ ഡോ.എം എസ് വല്യത്താന്‍ നിര്‍വഹിക്കും. അതോടൊപ്പം സര്‍വ്വകലാശാല വര്‍ഷം തോറും നല്‍കി വരുന്ന മെഡിസിന്‍, ആയുര്‍വ്വേദം, ഹോമിയോപ്പതി, ഡെന്റല്‍, നഴ്‌സിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് വിഭാഗങ്ങളിലെ ഏറ്റവും മികവുറ്റ അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹരായിട്ടുള്ളവര്‍ക്ക് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊ.(ഡോ.)മോഹനന്‍ കുന്നുമ്മല്‍ അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് ജേതാക്കള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളെയും ഈ ചടങ്ങില്‍ ആദരിക്കും. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) സി.പി. വിജയന്‍, രജിസ്ട്രാര്‍ പ്രൊഫ.(ഡോ.) ഏ.കെ. മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. (ഡോ.) എസ്.അനില്‍ കുമാര്‍ ഫിനാന്‍സ്് ഓഫീസര്‍ കെ പി രാജേഷ്, അക്കാദമിക് ഡീന്‍ ഡോ. ബിനോജ് ആര്‍, സ്റ്റുഡന്റ് അഫയേര്‍സ് ഡീന്‍ ഡോ.ഇക്ബാല്‍ വി എം, റിസര്‍ച്ച് ഡീന്‍ ഡോ ഷാജി കെ എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

date