Skip to main content

ദർഘാസ് ക്ഷണിച്ചു 

തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം കരാറടിസ്ഥാനത്തിൽ എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 7 വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സിസിയിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനം ഒരു വർഷത്തേക്കാണ് കരാർ എടുക്കുന്നത്. താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വാഹനത്തിന് 1500 കിലോമീറ്ററിന് പ്രതിമാസം 30,000 രൂപ നിരക്കിലും അധികരിച്ചു വരുന്ന ഓരോ കിലോമീറ്ററുകൾക്ക് അതാത് സമയങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിലും പരമാവധി 250 കിലോമീറ്റർ വരെ വാടക നിശ്ചയിക്കും.  ആർസി ബുക്ക്, ഇൻഷുറൻസ്, ടാക്സി പെർമിറ്റ്, ടാക്സ് ചലാൻ തുടങ്ങിയ രേഖകൾ ഉൾപ്പെടെ www.etenders.kerala.gov.in എന്ന ഓൺലൈൻ പോർട്ടലിൽ ഡിസംബർ 21 ന് വൈകീട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം. ഡിസംബർ 23ന് ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസ് തുറക്കും. വിശദവിവരങ്ങൾക്ക് അയ്യന്തോളിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസിലോ 0487 2361500 എന്ന നമ്പറിലോ ബന്ധപ്പെടുക.

date