Skip to main content

ഊര്‍ജ്ജ സംരക്ഷണ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ പി കെ ബൈജു ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സഹകരണത്തോടെ എ പി ജെ അബ്ദുള്‍ കലാം ലൈബ്രറിയും കണ്ണൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലുമാണ് പരിപാടി സംഘടിപ്പിച്ചത്.

ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ താലൂക്ക് സെക്രട്ടറി എം ബാലന്‍ അധ്യക്ഷനായി. എഡിഎം കെ കെ ദിവാകരന്‍, ഇ ബീന, കെ പ്രമോദ്, കെ കമല, വി കെ ആഷിയാന, രാജീവന്‍ കാട്ടാമ്പള്ളി, സി പി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഴീക്കോട് മണ്ഡലതല ക്ലാസ് വന്‍കുളത്ത് വയലില്‍ പഞ്ചായത്ത് പ്രസിഡണ്ട്് കെ അജീഷ് ഉദ്ഘാടനം ചെയ്തു. പി കെ ബൈജു ക്ലാസെടുത്തു. ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ താലൂക്ക് സെക്രട്ടറി എം ബാലന്‍, ടി പി വില്‍സന്‍, കെ പ്രീത, പി വി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

date