Skip to main content

മേൽപ്പാലം ഗതാഗത നിരോധം: യോഗം 16ന്

പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ താവം മേൽപ്പാലത്തിന്റെ എക്‌സ്പാൻഷൻ ജോയിൻറ് മാറ്റി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതും പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപണി പ്രവൃത്തികൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ പാലങ്ങളിലൂടെയുള്ള ഗതാഗതം ഡിസംബർ 18 മുതൽ ഒരു മാസത്തേക്ക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ജനപ്രതിനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡിസംബർ 16ന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും.

date