Skip to main content

ഊർജ്ജ സംരക്ഷണ റാലി നടത്തി

ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കെഎസ്ഇബിഎൽ നവ കേരളം നവ കെഎസ്ഇബിഎൽ എന്ന ആശയ പ്രചാരണർത്ഥം ഊർജ്ജ സംരക്ഷണ സൈക്കിൾ റാലി നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് തുല്യമാണ് വൈദ്യുതി സംരക്ഷിക്കുന്നതെന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വൈദ്യുതി ഉപയോഗിച്ച് ഊർജ്ജ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

വൈദ്യുതി ഭവൻ പരിസരത്ത് നടന്ന സമാപന പരിപാടി മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പി കെ അൻവർ ഊർജ്ജ സംരക്ഷണ സന്ദേശം നൽകി. പിഎംയു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ ലത ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി സീതാരാമൻ, നോർത്ത് മലബാർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം പി രാജൻ, ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ എൻ ശ്രീല കുമാരി തുടങ്ങിയവർ പങ്കെടുത്തു.

date