Skip to main content

അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രുപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരില്‍ നിന്ന്  അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയില്‍ നിന്ന് ഒരു പഞ്ചായത്തില്‍ നിന്ന് ഒരു ഗുണഭോക്താവ് എന്ന കണക്കില്‍ പരമാവധി 10 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുക. നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം 20.12.2021 ന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എടവണ്ണ-9496070369
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിലമ്പൂര്‍-9496070368
ട്രെബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പെരിന്തല്‍മണ്ണ-9496070400
ഐ.റ്റി.ഡി.പി-04931220315

date