Skip to main content

അധിക ധനസഹായം ; രേഖകൾ ഹാജരാക്കണം 

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2012 മാർച്ച് 27 മുതൽ 2019 മാർച്ച് 31 വരെയുള്ള പ്രസവാനുകൂല്യം 2000 രൂപ ലഭിച്ചിട്ടുള്ള അംഗങ്ങൾക്ക് അധിക പ്രസവ ധനസഹായം 13000 രൂപ കൂടി ലഭിക്കുന്നതിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ ക്ഷേമനിധി കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ തൃശൂർ ജില്ലാ ക്ഷേമനിധി ഓഫീസിൽ ഡിസംബർ 20 ന് മുമ്പായി ഹാജരാക്കണമെന്ന് കേരള തയ്യൽ  തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലാ എക്‌സിക്യുട്ടിവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487 236 4443, 9747717003

date