Skip to main content

എറണാകുളം അറിയിപ്പുകള്‍

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

കൊച്ചി: പി എസ് സി 2022 ഫെബ്രുവരിയില്‍ നടത്തുന്ന പ്ലസ് ടു മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി സിവില്‍ സര്‍വീസ് അക്കാദമി എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവര്‍  deeekm.emp@gmail.com  ഇമെയില്‍ അപേക്ഷിക്കുക.

കണ്‍സിലിയേഷന്‍ ഓഫീസര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുളള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുളള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനസംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍  താലൂക്കുകളിലെ സേവന തത്പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുളള ആക്ട് 2007 ലുളള പരിജ്ഞാനം. മതിയായ സംവേദത്തോടെ മധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്താനുളള കഴിവ് തുടങ്ങിയവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവര്‍ക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിസൈഡിംഗ് ഓഫീസര്‍, മെയിന്റനന്‍സ് ട്രിബ്യൂണല്‍, ഫോര്‍ട്ട്‌കൊച്ചി മുമ്പാകെ ഡിസംബര്‍ 15-ന് വൈകിട്ട് നാലിനു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2215340 നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
അധിക പ്രസവ ധനസഹായം 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസിലെ  അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്കായി അധിക പ്രസവ ധനസഹായം  13000 രൂപ അനുവദിക്കുന്നതിന് 2012 മുതല്‍ 2020 ഡിസംബര്‍  31 വരെ പ്രസവാനുകൂല്യത്തിനായി അപേക്ഷിച്ചിട്ട്  2000 രൂപ കിട്ടിയ അംഗങ്ങളില്‍ ,നാളിതുവരെ 13000 രൂപ ലഭിക്കുന്നതിനായി ഓഫീസില്‍ രേഖകള്‍ ഹാജരാകാത്ത  അംഗങ്ങള്‍ ക്ഷേമനിധി ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കുട്ടിയുടെ  ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ 2021 ഡിസംബര്‍ 25 നകം   ജില്ലാ ഓഫീസില്‍ ഹാജരാക്കേണ്ടതാണ് അല്ലാത്ത പക്ഷം ആനുകൂല്യം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പര്‍ : 0484 2349427.

എസ്.ടി പ്രൊമോട്ടര്‍ നിയമനം

കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ് ടി പ്രെമോട്ടറുടെ ഒഴിവുളള ഒരു തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏ
ജന്‍സികള്‍ രുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സേവന സന്നദ്ധതയുളളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള എഴുത്തും വായനയും അറിയാവുന്ന 25 നും 50 നും മധ്യേ പ്രായമുളള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, മറ്റു യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിനുളള സാക്ഷ്യപത്രങ്ങള്‍ സഹിതം ഇന്ന് (ഡിസംബര്‍ 16) രാവിലെ 11-ന് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമന കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 13500 രൂപ ഹോണറേറിയത്തിന് അര്‍ഹത ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.

മത്സ്യബന്ധന യാനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനും,
പുതുതായി മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനും അപേക്ഷിക്കാം

കൊച്ചി: മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനും സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന എന്‍ജിനുകളുടെയും വളളങ്ങളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 ജനുവരി  ഒമ്പതിന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നിശ്ചിത കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (FIMS) ല്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ വര്‍ഷത്തെ ലൈസന്‍സ് പുതുക്കിയവരും ആയിരിക്കണം. അപേക്ഷകന്റെ യാനം, എഞ്ചിന്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസന്‍സ്, എഫ്.ഐ.എം.എസ്  രജിസ്‌ട്രേഷന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ്സ് ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, പുതിയ എഞ്ചിനാണെങ്കില്‍ അതിന്റെ ഇന്‍വോയ്‌സ്, പഴയ എഞ്ചിനാണെങ്കില്‍ പെര്‍മിറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട പരിശോധനാകേന്ദ്രങ്ങളില്‍ ഹാജരാകണം. പത്ത് വര്‍ഷം വരെ പഴക്കമുളള (2012 ജനുവരി എട്ടിനു ശേഷം  വാങ്ങുകയും രജിസ്റ്റര്‍ ചെയ്തിട്ടുമുളളതുമായ) എഞ്ചിനുകള്‍ക്ക് മാത്രമായി മണ്ണെണ്ണ പെര്‍മിറ്റ് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ. സംയുക്ത പരിശോധനയില്‍ ഹാജരാക്കാത്ത എഞ്ചിനുകള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കില്ല. അപേക്ഷാ ഫോറവും മേല്‍പ്പറഞ്ഞ രേഖകളുടെ പകര്‍പ്പ് സഹിതം  ഡിസംബര്‍ 31 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും മത്സ്യഫെഡ് ഓഫീസ്,  അതാത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ നമ്പര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് 0484-2394476, മത്സ്യഫെഡ് ജില്ലാ ഓഫീസ് 0484 2222511

date