Skip to main content

ഏകദിന സംയുക്ത എഞ്ചിന്‍ പരിശോധന 

പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് നിലവിലുളള മണ്ണെണ്ണ പെര്‍മിറ്റുകള്‍ പുതുക്കുന്നതിനും, പുതിയ പെര്‍മിറ്റുകള്‍ 
അനുവദിക്കുന്നതിനുമുളള ഏകദിന സംയുക്ത എഞ്ചിന്‍ പരിശോധന
2022 ജനുവരി 9 ന് രാവിലെ 8.00 മണി മുതല്‍ വിവിധ സെന്ററുകളില്‍  നടത്തും. അഴീക്കോട് മുനയ്ക്കല്‍,     അഴീക്കോട് (ലൈറ്റ് ഹൗസ്),
പി വെമ്പല്ലൂര്‍ ശ്രീകൃഷ്ണ ടെമ്പില്‍ ബീച്ച്, പെരിഞ്ഞനം - ആറാട്ടുകടവ്, കൂരിക്കുഴി - കമ്പനിക്കടവ്, 
കഴിമ്പ്രം ബീച്ച്, നാട്ടിക ബീച്ച്,     തളിക്കുളം നമ്പിക്കടവ്, ബ്ലാങ്ങാട് ബീച്ച്,     എടക്കഴിയൂര്‍ ബീച്ച് എന്നിവിടങ്ങളിലാണ് പരിശോധന. 
രാവിലെ 8 മണിക്ക് ആരംഭിക്കുന്നതും വൈകീട്ട് 5 മണി വരെ തുടരുന്നതുമാണ്. പരിശോധന സമയത്ത് എഞ്ചിന്‍ ഘടിപ്പിച്ച മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വളളങ്ങള്‍ മേല്‍ക്കാണിച്ച നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കേണ്ടതാണ്.  പരിശോധനാ സമയത്ത് യാനം ഉടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരില്‍ ഹാജരാക്കേണ്ടതും എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കേണ്ടതുമാണ്.  എഞ്ചിനുകളുടെ പരമാവധി കാലപ്പഴക്കം 10 വര്‍ഷം വരെയായിരിക്കണം.  ഫിഷിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.  ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം  രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. ജനുവരി 9ന്
നടത്തുന്ന സംയുക്ത പരിശോധനയില്‍ ഹാജരാക്കാത്ത ഔട്ട്‌ബോര്‍ഡ് എഞ്ചിനുകളിൻ മേൽ യാതൊരു കാരണവശാലും ഇനിയൊരു പുനപരിശോധനയോ നടപടികളോ ഉണ്ടാകുകയില്ല. 
പരിശോധനയുടെ ഭാഗമായി ഹാജരാക്കുന്ന വളളങ്ങളും എഞ്ചിനുകളും വൈകീട്ട് 5.00 മണിക്ക് ശേഷം മാത്രമെ നിര്‍ദ്ദിഷ്ട പരിശോധനാ സ്ഥലത്തു നിന്നും കൊണ്ടുപോകാന്‍ അനുവദിക്കുകയുളളൂ.

date