Skip to main content

ആസാദി കാ അമൃത് മഹോത്സവ്, സ്വര്‍ണ്ണിം വിജയ് വര്‍ഷ്: ബോധവത്കരണ സെമിനാറും യുദ്ധവീരന്മാരെയും  ആശ്രിതരെയും ആദരിക്കലും നാളെ (17)

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 പുരോഗമന വര്‍ഷങ്ങളുടെയും 1971ലെ ഇന്‍ഡോ പാക് യുദ്ധവിജയത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായും ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ സെമിനാറും യുദ്ധവീരന്മാരെയും ആശ്രിതരെയും ആദരിക്കലും നാളെ (ഡിസംബര്‍ 17 വെള്ളി) രാവിലെ 11ന് പത്തനംതിട്ട വിമുക്തഭട ഭവനില്‍ (കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനു സമീപം) നടക്കും.

ആസാദി കാ അമൃത് മഹോത്സവ്, സ്വര്‍ണിം വിജയ് വാര്‍ഷിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രതികാത്മക വാരമായി 2021 ഡിസംബര്‍ 13 മുതല്‍ 19 വരെ ആചരിക്കുകയാണ്. ചടങ്ങില്‍ സൈനിക ക്ഷേമ വകുപ്പ് നല്‍കി വരുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തും. 

ഇന്ന് രാവിലെ 10.30ന് യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടക്കും. 11ന് മൗന പ്രാര്‍ത്ഥന നടക്കും. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.ലെഫ്റ്റനന്റ് കേണല്‍ വി.കെ മാത്യൂ അധ്യക്ഷതവഹിക്കും. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ റിട്ട.വിംഗ് കമാന്‍ഡര്‍ വി.ആര്‍ സന്തോഷ് സ്വാഗതം പറയും. സ്വര്‍ണ്ണിം വിജയ് വര്‍ഷ അനുസ്മരണ പ്രഭാഷണം അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി.പി ജയപ്രകാശ് നിര്‍വഹിക്കും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ 1971ലെ യുദ്ധ വീരന്മാരെയും അവരുടെ ആശ്രിതരെയും ആദരിക്കും. കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ജില്ലാ പ്രസിഡന്റ് റിട്ട.സ്‌ക്വാഡ്രന്‍ ലീഡര്‍ ടി.സി മാത്യൂ, നാഷണല്‍ എക്‌സ് - സര്‍വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജി.പി നായര്‍, പൂര്‍വ്വ സൈനിക് പരിഷത്ത് പത്തനംതിട്ട പ്രസിഡന്റ് പി.എസ് വിജയന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ആശംസകള്‍ നേരും. സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം പത്തനംതിട്ട സൈനിക ക്ഷേമ ഓഫീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ജി.രാജീവ് നടത്തും. പത്തനംതിട്ട  സൈനിക ക്ഷേമ ഓഫീസ് ഹെഡ് ക്ലര്‍ക്ക് എം.കെ സുരേഷ്‌കുമാര്‍ കൃതജ്ഞത അര്‍പ്പിക്കും.

date