Skip to main content

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശാദായം  സ്വീകരിക്കുന്നു 

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന്  ജനുവരി 4 മുതൽ 28 വരെ വിവിധ പഞ്ചായത്തുകളിൽ  സിറ്റിങ്ങുകൾ നടത്തുന്നു. ജനുവരി നാലിന് പുന്നയൂർക്കുളം, ഏഴിന് പുത്തൂർ, 11ന് പരിയാരം, 14 ന് ചാലക്കുടി, 18ന് കടങ്ങോട്, 21 ന് കുന്നംകുളം, 25 ന് എടത്തിരുത്തി, 28ന് മതിലകം പഞ്ചായത്തുകളിലാണ് സിറ്റിംഗ് നടത്തുക. മുൻകൂട്ടി ക്ഷേമനിധി ഓഫീസിൽ അപേക്ഷ നൽകിയവരെ മാത്രമാണ് സിറ്റിംഗിൽ അംഗങ്ങളായി ചേർക്കുക. പുതുതായി ചേരാൻ വരുന്നവർ സ്കൂൾ സർട്ടിഫിക്കറ്റ്,  ആധാർ കാർഡ്,  തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ കൂടിക്കാഴ്ച്ചയ്ക്ക് വരുന്ന സമയത്ത് മേൽപ്പറഞ്ഞവയുടെ പകർപ്പും ഒറിജിനലുകളും പരിശോധനയ്ക്കായി ഹാജരാക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date