Skip to main content

പ്ലാസ്റ്റിക് ക്യാരിബാഗ്:കുന്നംകുളം നഗരസഭ കർശന നടപടിയിലേക്ക് 

 

പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉൾപ്പടെയുള്ള ഒരു തവണ മാത്രം ഉപയോഗിച്ച് കളയുന്ന ഉൽപ്പന്നങ്ങൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ വിൽപന നടത്തുകയോ കൊണ്ട് നടക്കുകയോ ചെയ്യരുതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിവിധ കച്ചവട സ്ഥാപനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതായും ജനങ്ങൾക്ക് നൽകി വരുന്നതായും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നഗരസഭയുടെ  ഇടപെടൽ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം കനത്ത പിഴ ചുമത്തുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

date