Skip to main content

പുതുക്കാട് മണ്ഡലത്തിലെ കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു 

പുതുക്കാട് മണ്ഡലത്തിലെ കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കെ കെ രാമചന്ദ്രൻ എം എൽ എ യുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് ചേംബറിലാണ് യോഗം ചേർന്നത്. 

കിഫ്‌ബി സഹായത്താൽ നിർമ്മിക്കുന്ന റോഡുകളെ സംബന്ധിച്ച് യോഗം വിലയിരുത്തി. വെള്ളിക്കുളങ്ങര കോടാലി റോഡിന്റെ നിർമ്മാണ തടസങ്ങൾക്ക് പരിഹാരമായി രണ്ടാഴ്ചക്കുള്ളിൽ പുതിയ റിവൈസ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ യോഗത്തിൽ തീരുമാനിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ ഡിസംബർ മാസത്തിൽ തന്നെ ആരംഭിക്കും. പുതുക്കാട്- മുപ്ലിയം, പള്ളിക്കുന്ന് ചിമ്മിനി ഡാം എന്നീ റോഡുകളുടെ വീതികൂട്ടാനായി സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് സർവ്വെ സൂപ്രണ്ടിനെ കലക്ടർ ചുമതലപ്പെടുത്തി. 

ജനുവരി 22 ന് ഇത് സംബന്ധിച്ച യോഗം കെ ആർ എഫ് ബി , പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേരും. 2022 ഏപ്രിൽ, മെയ് മാസത്തോടെ റോഡിന്റെ നിർമ്മാണ പ്രവൃത്തികളാരംഭിക്കും. മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കും. 

പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാരം നൽകുന്നതുമായുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്. ആലത്തൂർ, നെല്ലായി, നന്ദിക്കര എന്നീ മേൽപാലങ്ങളുടെ അനുമതിക്കായി  റെയിൽവേയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവയുടെ നിർമ്മാണവും ആരംഭിക്കും. 

കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മുപ്ലിയം ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ  എസ്റ്റിമേറ്റ്, ഡി പി ആർ എന്നിവ എൽ എസ് ജി ഡി ഉടൻ സമർപ്പിക്കും. 

കെ ആർ എഫ് ബി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർ ഇ ഐ സജിത്ത്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ വി എസ് പ്രിൻസ്, സരിത രാജേഷ്, വരന്തരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത സുധാകരൻ, ആർ ബി ഡി സി ഡെപ്യൂട്ടി കലക്ടർ പി 
രാജൻ, സൈറ്റ് എൻജിനിയർ നസീം ബാഷ, എൽ എസ് ജി ഡി എക്‌സിക്യുട്ടിവ് എൻജിനിയർ ജോജി പോൾ, അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ ആന്റണി വട്ടോലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

പുതുക്കാട് മണ്ഡലത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ചിമ്മിനി ഡാം  സൗന്ദര്യവൽക്കരണവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച യോഗവും ചേർന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. കെ എഫ് ആർ ഐയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുക. ജനുവരി 13 ന് ജില്ലാ കലക്ടറും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ശേഷം അവലോകന യോഗം ചേരും. ചാലക്കുടി ഡി എഫ് ഒ സംബുധ മജ്യുംദാർ, പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേം ശങ്കർ, കെ എഫ് ആർ ഐ രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി വി സജീവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date