Skip to main content

വനിതകൾക്ക് സൗജന്യ പരിശീലനം നൽകുന്നു 

 

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ കൊടുങ്ങല്ലൂർ പരിശീലന കേന്ദ്രത്തിൽ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ട്രെഡിഷണൽ ഹാൻഡ് എംബ്രോയ്‌ഡറി എന്നീ കോഴ്സുകളിൽ വനിതകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. എസ് എസ് എൽ സി വരെ മാത്രം പഠിച്ചവർക്കാണ് പ്രവേശനം.  കൂടുതൽ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. പ്രായം 15-44. ഒരാൾക്ക് ഒരു കോഴ്സിൽ മാത്രമാണ് പ്രവേശനം. താൽപ്പര്യമുള്ളവർ ഡിസംബർ 24ന് മുമ്പ്  നേരിട്ട് അപേക്ഷിക്കുക. വിലാസം : ജൻ ശിക്ഷൺ സൻസ്ഥാൻ, കൊടുങ്ങല്ലൂർ പി.ഒ., ക്രാഫ്റ്റ് ആശുപത്രിക്ക് സമീപം,
ചന്തപ്പുര, തൃശൂർ -680664

date