Skip to main content

മുരിയാട് പഞ്ചായത്തിൽ 'കേരനാട് മുരിയാട്' തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം

മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ പത്താമത്തെ ഇനമായി കേരകൃഷി വ്യാപനത്തിന് വേണ്ടിയുള്ള 'കേരനാട് മുരിയാട്' തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലൂർ സഹകരണ ബാങ്ക് പരിസരത്ത്  നടന്ന ചടങ്ങിൽ ആദ്യ തെങ്ങിൻ തൈ നൽകി കേരനാട് മുരിയാട് പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് 85 ഓളം കർഷകർക്കാണ് തെങ്ങിൻതൈ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്നും വിതരണം ആരംഭിച്ചിട്ടുണ്ട്. പുല്ലൂർ, മുരിയാട് കേന്ദ്രങ്ങളിൽ നിന്നാണ് വിതരണം നടത്തുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം അപേക്ഷിച്ചവർക്കാണ്  തെങ്ങിൻതൈ വിതരണം ചെയ്യുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരിത സുരേഷ് അധ്യക്ഷയായി. ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, സേവ്യർ ആളുകാരൻ, എ എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ കെ ‌യു രാധിക സ്വാഗതവും കൃഷി അസിസ്റ്റൻ്റ് സുനിത വി നന്ദിയും പറഞ്ഞു.

date