Skip to main content

ദ്രവമാലിന്യ പരിപാലന പദ്ധതികൾ: ദ്വിദിന ശിൽപശാലയ്ക്ക് കിലയിൽ തുടക്കം

കേരളത്തിലെ ആവാസവ്യവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികേന്ദ്രീകൃത ദ്രവമാലിന്യ സംസ്കരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ദ്വിദിന ശില്‍പശാലയ്ക്ക് കിലയിൽ തുടക്കം. ദ്രവമാലിന്യ പരിപാലന  പദ്ധതികളുടെ കരട് രൂപീകരണത്തിനായി, വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ്  ശിൽപശാല സംഘടിപ്പിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി  ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷൻ ഡയറക്ടർ പി ഡി ഫിലിപ്പ് സ്വാഗതമാശംസിച്ചു. കൊച്ചി മേയർ എം അനിൽകുമാർ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ എന്നിവർ ദ്രവമാലിന്യ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചു. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, കേരള വാട്ടർ അതോറിറ്റി, കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ്, സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ് - അമൃത് എന്നിവർ ദ്രവമാലിന്യ സംസ്കരണത്തിലെ വിവിധ വിഷയങ്ങളിൽ  സെഷനുകൾ നയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കില, അമൃത് പദ്ധതി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ദ്രവമാലിന്യ പരിപാലനത്തിന്  വികേന്ദ്രീകൃതവും പ്രകൃതി സൗഹൃദവുമായ സാങ്കേതിക വിദ്യകള്‍ തദ്ദേശ  സ്ഥാപനങ്ങളുടെ പദ്ധതികളുടെ ഭാഗമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ദ്രവമാലിന്യ പരിപാലന രംഗത്തെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ദ്രവമാലിന്യ സംസ്കരണ പരിപാലന രംഗത്ത് പരിചയസമ്പന്നരായ ഐ ആർ ടി സി, സി ഡി ഡി സൊസൈറ്റി, എസ് ഇ യു എഫ്  സ്ഥാപനങ്ങളും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

date