Skip to main content

കാർഷിക കോളേജിൽ ദ്വിദിന പുസ്തകോത്സവം 

വെള്ളാനിക്കര കാർഷിക കോളേജിൽ സംഘടിപ്പിച്ച ദ്വിദിന പുസ്തകോത്സവം എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായ ഡോ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാല സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് പുസ്തകോത്സവം സംഘടിപ്പിച്ചത്. 
നല്ല വായനക്കാര്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഡീന്‍ ഡോ.മിനി രാജ് അധ്യക്ഷത വഹിച്ചു. ആസൂത്രണ വിഭാഗം മേധാവി ഡോ.ടി പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.രശ്മി പോള്‍ (അധ്യാപക വിഭാഗം), അപര്‍ണ കെ ഗോകുല്‍ (ഗവേഷണ വിദ്യാര്‍ത്ഥി വിഭാഗം), സാന്ദ്ര സന്തോഷ് (ബിരുദാനന്തര ബിരുദം), ഐശ്വര്യ വി എസ് (ബിരുദം) എന്നിവരാണ് നല്ല വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍.
കാര്‍ഷികം, വിജ്ഞനം, സാഹിത്യം, സിനിമ, തുടങ്ങി എല്ലാ വിഭാഗങ്ങളിലെ നൂറിലധികം പ്രസാധകരുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. വില കുറവോടുകൂടി  പൊതുജനങ്ങള്‍ക്കും ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങിക്കാം. പ്രദര്‍ശനം ഇന്ന് (ഡിസംബർ 18) സമാപിക്കും.
സര്‍വ്വകലാശാല ലൈബ്രേറിയന്‍ എസ് ശ്രീകുമാരന്‍, കോളേജ് ലൈബ്രേറിയന്‍ ഡോ.വി എസ് സ്വപ്ന, അധ്യാപക പ്രതിനിധികളായ ഡോ.മേരി റെജീന, ഡോ.സീജ തൊമ്മാച്ചന്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്‍ സി ആന്‍റണി, സൂഫിയാനുള്‍ എന്നിവര്‍ പങ്കെടുത്തു.

date