Skip to main content

ഊർജ്ജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണം: സംസ്ഥാനതല ഉദ്ഘാടനം 22ന്

അനെർട്ടിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഊർജ്ജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. 109 കേന്ദ്രങ്ങൾക്ക് ധനസഹായമായി 1.28 കോടി രൂപ വിതരണം ചെയ്യും.
ഉദ്ഘാടന പരിപാടിയിൽ ഊർജ്ജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി ഡോ. ബി. അശോക്, അനെർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേലുരി, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി. അനിൽകുമാർ,  ഇ.എം.സി  ഡയറക്ടർ ഡോ. ആർ. ഹരികുമാർ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, അനെർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, അനെർട്ട് അഡീഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ പി. ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 5139/2021
 

date