Skip to main content

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക്  താത്കാലിക നിയമനം

 

    ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക ജോലികള്‍ക്കായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാത്ഥികളെ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ  കോമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്  മാനേജ്‌മെന്റില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദത്തോടൊപ്പം നേടിയ ഒരു വര്‍ഷത്തിനുള്ളില്‍ കുറയാതെയുള്ള കമ്പ്യൂട്ടര്‍ ഡിപ്ലോമ അല്ലെങ്കില്‍ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. 18നും 30 നുമിടയിലാണ് പ്രായപരിധി. സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന. 

    സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ ഈ മാസം 15 ന് മുമ്പായി ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി: ഫോണ്‍- 0484 2426636, ഇ-മെയില്‍- bdoeda@gmail.com

date