Skip to main content

സൗജന്യ പരിശീലന പരിപാടി

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പ്  പട്ടികജാതി വിഭാഗത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള യുവജനങ്ങൾക്കായി റൂഫ് ടോപ്പ് സോളാർ പി വി പവർ പ്ലാന്‍റുകളുമായി ബന്ധപ്പെട്ട ഒരു മാസത്തെ സൗജന്യ പരിശീലന പരിപാടി സി ഡിറ്റ് മുഖേന നടത്തുന്നു.

വി.എച്ച്.എസ്.സി/എച്ച്.എസ്.സി/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം/അംഗീകൃത സർക്കാർ ഏജൻസിയിൽ നിന്നും വയർമാൻ ലൈസൻസ് യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായവുമുള്ളവരെയാണ് പരിഗണിക്കുന്നത്.  

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എസ്.എസ്.എൽ.സി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ/വോട്ടര്‍ കാര്‍ഡ് എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 15ന് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ (അനക്‌സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ, പിൻ- 688013 എന്ന വിലാസത്തിൽ സമർപ്പിക്കണം. സ്റ്റൈപ്പന്‍റ് ഉണ്ടായിരിക്കുന്നതല്ല. ഫോൺ: 9895788334, 04772252548

date