Skip to main content

നൈപുണ്യ വികസന പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികവർഗ യുവതീ യുവാക്കൾക്കായി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങൾക്ക് 15 വരെ അപേക്ഷിക്കാം.  പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് VTEE ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.  സോഷ്യോ-എക്കണോമിക് സർവേ മുഖേന ജനറേറ്റ് ചെയ്ത യൂണിക്ക് ഐ.ഡി ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.  യൂണിക്ക് ഐ.ഡി ലഭ്യമല്ലാത്തവർക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പ്രൊമോട്ടർ മുഖേന യൂണിക്ക് ഐ.ഡി ജനറേറ്റ് ചെയ്യാം.  ലിങ്ക്: http://play.google.com/store/apps/details  
ID.com.gadssolutions.vtee
പി.എൻ.എക്സ്. 553/2022

date