പ്ലാന്‍ ഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കണം: ജില്ലാ കളക്ടര്‍
പ്ലാന്‍ ഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി. കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുതലത്തില്‍ ലഭ്യമാകുന്ന തുക പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റണം. അനുവദിക്കുന്ന പ്ലാന്‍ ഫണ്ട് സമയബന്ധിതമായി ചെലവഴിക്കുന്നതിന് സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടപ്പിലാകണം. ഏറ്റെടുത്ത ഏജന്‍സികള്‍ കൃത്യമായ രേഖകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് മുന്‍പ് വൈദ്യുതി ബോര്‍ഡിന്റെ അനുവാദം വാങ്ങണം. ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പിഡബ്ല്യുഡി, ആര്‍ ടി ഒ, പോലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ആലോചിച്ച് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എ.ഡി.എം കെ. രാജന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, പി ആര്‍ ഡി മേഖല ഡയറക്ടര്‍ കെ.അബ്ദുല്‍ റഷീദ്, ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി ബാബു ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1331/18)
- Log in to post comments