Skip to main content

ഉണ്ണ്യത്തിപറമ്പ് എസ്. സി  കോളനി റോഡ് ഉദ്ഘാടനം ചെയ്തു 

 

 

 

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നിർമാണം  പൂർത്തിയാക്കിയ പുളിക്കൽ ഗ്രാമപഞ്ചായത്തിലെ ഉണ്ണ്യത്തിപറമ്പ് എസ്. സി  കോളനി റോഡ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉള്ളി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: കെ പി മുജീബ് റഹ്മാൻ അധ്യക്ഷനായി.

പുളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം  പി എൻ അഷ്‌റഫ്‌, മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. 

 

date