Skip to main content

നെഹ്‌റുട്രോഫി ഭാഗ്യചിഹ്നമത്സരം

 

അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ സംസ്ഥാനതല മത്സരം നടക്കുന്നു. എ ഫോര്‍ സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടികളറിലാണ് ചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5001 രൂപ പുരസ്‌കാരം നല്‍കും. എന്‍ട്രികള്‍ ജൂലൈ അഞ്ചിന് മുന്‍പ് കണ്‍വീനര്‍ നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ ആലപ്പുഴ 688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0477 2251349. 

date