പട്ടികജാതി പ്രമോട്ടര്‍ നിയമനം
ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേ പ്രായമുള്ള പ്രീഡിഗ്രി/പ്ലസ്ടു പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം അപേക്ഷകര്‍. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയും ഉയര്‍ന്ന പ്രായപരിധി 50 വയസുമാണ്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നല്‍കണം. പ്രമോട്ടര്‍മാര്‍ക്ക് പ്രതിമാസം 7000 രൂപയും പ്രീമെട്രിക് ഹോസ്റ്റലുകള്‍ ഉള്ള പഞ്ചായത്തുകളിലെ പ്രമോട്ടര്‍മാര്‍ക്ക് 7500 രൂപയും ഹോണറേറിയം ലഭിക്കും. ഒരു വര്‍ഷത്തേക്ക് താത്കാലികമായാണ് നിയമനം. അപേക്ഷകര്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പഞ്ചായത്ത്/മുന്‍സിപ്പാലിറ്റികളിലെ ഒഴിവുകളിലേക്ക് മാത്രമേ പരിഗണിക്കു. യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം സമീപ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെയും പരിഗണിക്കും. മുന്‍പ് പ്രമോട്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുകയോ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
കോയിപ്രം, തോട്ടപ്പുഴശേരി, പുറമറ്റം, ഇരവിപേരൂര്‍, അയിരൂര്‍, നാറാണംമൂഴി, ചിറ്റാര്‍, പെരുനാട്, സീതത്തോട്, വെച്ചൂച്ചിറ, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, തണ്ണിത്തോട്, അരുവാപ്പുലം, നാരങ്ങാനം, കല്ലൂപ്പാറ, കടപ്ര, പെരിങ്ങര, നിരണം, കുറ്റൂര്‍, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലും പന്തളം, തിരുവല്ല നഗരസഭകളിലുമാണ് നിലവില്‍ പ്രമോട്ടര്‍മാരുടെ ഒഴിവുള്ളത്.
- Log in to post comments