Skip to main content

കര്‍ഷകര്‍ക്ക് ബ്ലോക്ക് തല പരിശീലനം നല്‍കി

തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലയത്തിന്റെയും പെരിങ്ങര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി.  നെല്‍ക്കൃഷിയിലെ രോഗകീട നിയന്ത്രണം, ശാസ്ത്രീയ വളപ്രയോഗം എന്നീ വിഷയങ്ങളില്‍ മങ്കൊമ്പ് കീട നീരിക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ബി. സ്മിത ക്ലാസ് നയിച്ചു. പുഞ്ചഭൂമിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത പാട ശേഖര സമിതി യോഗത്തില്‍ ഈ മാസം 20 ന് അകം നെല്‍ക്കൃഷി ആനുകൂല്യങ്ങള്‍ക്കായി  വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ അംഗത്വം എടുക്കണമെന്ന് അറിയിച്ചു.  

 

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സുഭദ്ര രാജന്‍, മെമ്പര്‍ റിക്കു മോനി വര്‍ഗീസ്,  ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്സി, അസിസ്റ്റന്റ് ഡയറക്ടര്‍ വി.ജെ. റജി, കൃഷി ഓഫീസര്‍ എസ്. എസ്. സുജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജേക്കബ്, സാം ഈപ്പന്‍, പാടശേഖര സമിതി കണ്‍വീനര്‍മാര്‍, പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

date