Skip to main content

ഭിന്നശേഷി സഹായ ഉപകരണം: ഓണ്‍ ലൈന്‍  രജിസ്ട്രേഷന്‍

ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്ന എഡിഐപി/സിഎസ്ആര്‍  സ്‌കീം വഴി ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള  40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍  സിഎസ്‌സി ജനസേവന കേന്ദ്രങ്ങള്‍/ അക്ഷയ കേന്ദ്രങ്ങള്‍ വഴി രേഖകള്‍ സഹിതം ഓണ്‍ലൈനായി ആര്‍ട്ടിഫിഷ്യല്‍ ലിംപ്സ് മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ (എഎല്‍ഐഎംസിഒ)-ഹോം പേജിലെ എഡിഐപി വെബ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.  
ആവശ്യമായ രേഖകള്‍-ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ( ഭിന്നശേഷി 40 ശതമാനത്തിന് മുകളില്‍), വരുമാന സര്‍ട്ടിഫിക്കറ്റ് ( മാസ വരുമാനം 15,000 രൂപയില്‍ കവിയരുത്), അഡ്രസ്സ് പ്രൂഫ് ( ആധാര്‍ / വോട്ടര്‍ ഐ.ഡി /ബി.പി.എല്‍ റേഷന്‍ കാര്‍ഡ് / ഡ്രൈവിംഗ് ലൈസന്‍സ് ), പാസ് പോര്‍ട്ട് സൈസ് ഫോട്ടോ - 2 എണ്ണം.
 

date