Skip to main content

ഫര്‍ണീച്ചര്‍ ലേലം മാര്‍ച്ച് 30 ന്

തിരുവനന്തപൂരം വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളുടെ ലേലം മാര്‍ച്ച് 30 രാവിലെ 11.30 ന് നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 400 രൂപയുടെ ബാങ്ക് ഡി.ഡി നിരതദ്രവ്യമായി ക്വട്ടേഷനോടൊപ്പം ഉള്ളടക്കം ചെയ്യണം. ലേലം കൊള്ളുന്ന ആള്‍ അന്നേ ദിവസം തന്നെ ലേലത്തുകയും നിയമാനുസരണമുള്ള മറ്റ് നികുതികളും (18 ശതമാനം ജി.എസ്.റ്റി. ഉള്‍പ്പെടെ) ട്രഷറിയില്‍ അടച്ച് അസ്സല്‍ ചെല്ലാന്‍ രസീത് ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം നിരതദ്രവ്യം കണ്ടുകെട്ടുന്നതും പുനര്‍ലേലം നടത്തുന്നതുമാണെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഡി.ഡി എടുക്കേണ്ട വിലാസം-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയം, മൂന്നാം നില, വികാസ് ഭവന്‍ കോംപ്ലക്സ്, വികാസ് ഭവന്‍, തിരുവനന്തപുരം-695033. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2302722, 9497568994. e-mail: industriesdirectorate@gmail.com.

 

date