Skip to main content

പന്തലക്കോട് 110 കെ.വി സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം മാർച്ച് 30ന്

തിരുവനന്തപുരം ജില്ലയിലെ പന്തലക്കോട് 110 കെ.വി സബ്‌സ്റ്റേഷന്റെ നിർമാണോദ്ഘാടനം മാർച്ച് 30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. ഉച്ചക്ക് രണ്ടിന് വേറ്റിനാട് ഗാന്ധിസ്മാരകമണ്ഡപത്തിലാണ് പരിപാടി നടക്കുക.  

പ്രസരണ ശൃംഖലയിലെ  വിവിധ സ്രോതസുകളിലേക്ക് നിലവിലുള്ള മറ്റ് സബ്‌സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഉയർന്ന വോൾട്ടതകളിലുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുകയാണ് പന്തലക്കോട് സ്വിച്ചിംഗ് സബ്‌സ്റ്റേഷന്റെ പ്രധാനലക്ഷ്യം. വെമ്പായം, പോത്തൻകോട്, കരകുളം പഞ്ചായത്തുകളിലേയും തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള ചില പ്രദേശങ്ങളിലേയും ഏകദേശം 27,000 ഉപഭോക്താക്കൾക്ക് ഇതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കും. ഇതിനായി 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാൻസ്‌ഫോർമറുകളും അനുബന്ധമായ 11 കെ.വി ഫീഡറുകളും സബ്‌സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി വി, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാനും എംഡിയുമായ ബി.അശോക്, പ്രസരണ വിഭാഗം ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് എന്നിവരും മറ്റ്  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date