Skip to main content

വനം-വന്യജീവി വകുപ്പിന്റെ ജില്ലാ മന്ദിരം മാര്‍ച്ച് 30ന് ഉദ്ഘാടനം ചെയ്യും

 

 

ആലപ്പുഴ: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരം മാര്‍ച്ച് 30ന് വൈകുന്നേരം അഞ്ചിന് കൊമ്മാടിയില്‍ വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ഫോറസ്റ്റ് ഫോഴ്സസ് മേധാവി പി.കെ. കേശവന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ്, അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ് കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. സജി, നഗരസഭാംഗം ജ്യോതി പ്രകാശ്, എന്‍.ടി. സാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date