Skip to main content

പ്രൊബേഷന്‍ അവബോധ പരിശീലന പരിപാടി നടത്തി

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പ്രധാന സാമൂഹ്യ പ്രതിരോധ നിയമമായ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് 1958  കാര്യക്ഷമമായും ആധുനികവത്കരിച്ചും ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി പദ്ധതി. നേര്‍വഴി പദ്ധതിയുടെ ഭാഗമായി പ്രൊബേഷന്‍ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച്  പ്രൊബേഷന്‍ നിയമം  സംബന്ധിച്ച  കോടതികളുടെ സുപ്രധാനമായ വിധിന്യായങ്ങളുടെ ചര്‍ച്ചയും പ്രൊബേഷന്‍ സേവനങ്ങള്‍ സംബന്ധിച്ചുള്ള  വിവരണവും നടന്നു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടി ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ ഉദ്ഘാടനം ചെയ്തു.

 

അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ്  എസ്. ജയകുമാര്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.  വികലാംഗ സംസ്ഥാന കമ്മിഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ ക്ലാസെടുത്തു.

date