Skip to main content

കടലാസ് രഹിത ബജറ്റ് അവതരണത്തിലൂടെ മാതൃകയായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

2022-2023 സാമ്പത്തിക വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 42,88,08,000 രൂപയുടെ വരവും, 42,88,08,000 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു. ഹരിതചട്ടം പാലിച്ച്  കടലാസ് രഹിത ബജറ്റവതരണമാണ് നടത്തിയത്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി.രാജേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. ഏതെങ്കിലും ഒരു പ്രത്യേക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പതിവ് ബജറ്റ് ശൈലിക്കപ്പുറം വിവിധ മേഖലകള്‍ക്ക്  വിഭവങ്ങള്‍ പങ്ക് വച്ച് നല്‍കുന്ന രീതിയാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അവലംബിച്ചത്.

 

ഭവനനിര്‍മാണത്തിന് 54,20,600 രൂപ, തൊഴിലുറപ്പ് പദ്ധതി-11 കോടി, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്-88,91,000 രൂപ, എം.പി/എം.എല്‍.എ ആസ്തി വികസന ഫണ്ട്-ഒരു കോടി, കാര്‍ഷിക മേഖല- വികസന മേഖല- 59,30,900 രൂപ, സേവന മേഖല-77,23,650രൂപ,  വനിതാ ക്ഷേമം-30,84,000 രൂപ, പശ്ചാത്തല മേഖല- 83,96,850 രൂപ,  മെയിന്റനന്‍സ് ഗ്രാന്റ് (റോഡിതരം) 48,15,000 രൂപ, ജനറല്‍ പര്‍പ്പസ് ഗ്രാന്റ്- 63,12,000 രൂപ, വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെ വരവ് ചെലവിനത്തില്‍ 9,82,50,000 രൂപ,  ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിട സമുച്ചയത്തിന് 2.  60 കോടി രൂപയും വകയിരുത്തി.

date