Skip to main content

നിയമസഭാ  പരിസ്ഥിതി  സമിതി തെളിവെടുപ്പ്  31 ന്

 

കോട്ടയം: പ്രളയത്തെത്തുടര്‍ന്ന് പരിസ്ഥിതി നാശം
സംഭവിച്ച  മൂവാറ്റുപുഴയാറിന്റെ വൈക്കം നിയോജകമണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ  സംരക്ഷണം സംബന്ധിച്ച് നിയമസഭാ  പരിസ്ഥിതി  സമിതി  മാർച്ച്  31 ന് തെളിവെടുപ്പ് നടത്തും.
 രാവിലെ 10 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന  യോഗത്തിൽ    വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ , പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന്  വിവരശേഖരണം  നടത്തും.   വെള്ളൂര്‍ വില്ലേജിലെ ചെറുകരയിലും സമീപ  പ്രദേശങ്ങളിലും   സമിതി  സന്ദര്‍ശനം നടത്തും.

date