Skip to main content

തൊഴിൽ സുരക്ഷിതത്വം:   ശില്പശാല സംഘടിപ്പിച്ചു

 

കോട്ടയം: ഫാക്ടറികളിൽ തൊഴിലെടുക്കുന്നവരുടെയും   അപകടസാധ്യത കൂടിയ ഫാക്ടറികളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ്  ശില്പശാല സംഘടിപ്പിച്ചു. കോട്ടയം ജോയീസ് റെസിഡൻസിയിൽ നടന്ന ശില്പശാല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് കൊല്ലം മേഖല സീനിയർ ജോയിന്റ് ഡയറക്ടർ എസ്. മണി ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്‌പെക്ടർ പി. ജിജു, അഡീഷണൽ ഇൻസ്പെക്ടർ എസ്. സന്തോഷ്‌കുമാർ, തൊഴിലാളി സംഘടനാ പ്രതിനിധി ശ്രീനിവാസൻ പിള്ള എന്നിവർ പ്രസംഗിച്ചു.

ഫാക്ടറി നിയമം, കേരള ഫാക്ടറി ചട്ടങ്ങൾ എന്ന വിഷയത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ എസ്.എസ്. സജിത്, തൊഴിലിടങ്ങളിലെ പ്രഥമ ശുശ്രൂഷാരീതികൾ സംബന്ധിച്ച് ഡോ. ബ്രൈറ്റ് എന്നിവർ ക്ലാസെടുത്തു
തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, ഫാക്ടറി മാനേജ്മെന്റ് സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date