Skip to main content

വകുപ്പുതല പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു

 

കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മീഷൻ മാർച്ച് 31 ന് ഉച്ചയ്ക്ക് രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മാനുവൽ ഓഫ് ഓഫീസ് പ്രോസീജ്യർ ടെസ്റ്റ്, ഡിപ്പാർമെന്റൽ ടെസ്റ്റ് ഫോർ ദ മിനിസ്റ്റീരിയൽ സ്റ്റാഫ് ഓഫ് കെ.എസ്.ഇ.ബി.എൽ. പേപ്പർ നാല്, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് ഫോർ ദ മിനിസ്റ്റീരിയൽ സ്റ്റാഫ് ഓഫ്  വിജിലൻസ് ഡിവിഷൻ- പേപ്പർ രണ്ട് എന്നിവയുടെ സമയം അന്നേ ദിവസം രാവിലെ ഒൻപതു മുതൽ 10.30 വരെയാക്കി പുനഃക്രമീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. പരീക്ഷാർഥികൾ രാവിലെ 8.30ന് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.
 

date