Skip to main content

വോളണ്ടിയർമാർക്ക് പരിശീലനം നൽകി

 

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ
ടീം കേരള യൂത്ത് ഫോഴ്‌സിൽ ഉൾപ്പെട്ട വോളണ്ടിയർമാരുടെ   രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന ദ്വിദിന പരിശീലന പരിപാടി തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ ബോർഡംഗം അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അഡ്വ. എസ്.പി. സുജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി,  
യൂത്ത് കോ-ഓർഡിനേറ്റർമാരായ ബിനു ചന്ദ്രൻ, ലിൻസി ജോഷി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, ദുരന്ത നിവാരണ വിഭാഗം, ആരോഗ്യം, എക്‌സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്ലാസുകളെടുത്തു.

date