Skip to main content

ജലജീവൻ പദ്ധതിയിൽ വോളണ്ടിയർ നിയമനം

 

കോട്ടയം: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി ഇടുക്കി റീജയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ കീഴിൽ കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വോളണ്ടിയർമാരെ
നിയമിക്കുന്നു. ഡിസൈനിംഗ് വോളണ്ടിയർ യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബിരുദവും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.  വോളണ്ടിയർ യോഗ്യത: സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
താത്പര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് തൊടുപുഴ മാതാ ആർക്കേഡ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജലനിധി ഓഫീസിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. ഫോൺ: 04862 220445.
 

date