Skip to main content

പ്രമോട്ടര്‍ പരീക്ഷ ഇന്ന്(മാര്‍ച്ച് 27)

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ ഇന്ന് (മാര്‍ച്ച് 27) നടക്കും. ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ രാവിലെ 11 മണിക്കാണ് പരീക്ഷ. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് നല്‍കിയിട്ടുണ്ട്. ലഭിക്കാത്തവര്‍ നെടുമങ്ങാട സത്രം ജംഗ്ഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസുമായോ വിതുര, കുറ്റിച്ചല്‍, നന്ദിയോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0472 2812557.

date