Skip to main content

കുഴിവിള എല്‍.പി.എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കുഴിവിള ഗവണ്‍മെന്റ് പി.വി.എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എംഎല്‍എ നിര്‍വഹിച്ചു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും  പാഠ്യേതര വിഷയങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് എംഎല്‍എ പറഞ്ഞു. കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയായ 'കാട്ടാല്‍ എഡ്യുകെയര്‍ 'സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാവുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യത്‌നത്തിന്റെ ഭാഗമായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്.സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലേക്ക് ആവശ്യമായ പഠന സാമഗ്രികള്‍ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കും. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക അധ്യക്ഷയായ ചടങ്ങില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.

date