Skip to main content

സമഗ്ര വികസനം ലക്ഷ്യമിട്ട് മലപ്പുറം നഗരസഭ ബജറ്റ്

വ്യത്യസ്ത പദ്ധതികളുമായി നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മലപ്പും നഗരസഭ ബജറ്റ്. ടൂറിസം, യുവജനക്ഷേമം എന്നിവയോടൊപ്പം അടിസ്ഥാന സകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചു. മലപ്പുറം നഗരത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികള്‍ ബജറ്റിലുണ്ട്. കടലുണ്ടിപുഴയെയും അനുബന്ധ തോടുകളെയും ഉള്‍പ്പെടുത്തി വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള പദ്ധതിയാണ് അതില്‍ പ്രധാനം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പമാവും പദ്ധതി നടപ്പാക്കുക. ഇതിനായി 60.5 കോടി വകയിരുത്തിയിട്ടുണ്ട്. മേല്‍മുറി പിലാക്കല്‍ മുതല്‍ ഹാജിയാര്‍പള്ളി വരെ വലിയതോടിന് ഇരുവശങ്ങളിലുമായി സൗന്ദര്യവത്കരണവും നടപ്പാത, സൈക്കിള്‍ട്രാക് നിര്‍മാണം എന്നിവ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

നഗരസഭ ടൗണ്‍ഹാള്‍, കുന്നുമ്മല്‍ മാര്‍ക്കറ്റ് കോംപ്ലകസ്, നഗരസഭ ബസ്സ്റ്റാന്‍ഡ്,  കോട്ടപ്പടി നഗരസഭ ബില്‍ഡിങുകള്‍ എന്നിവ പൊതുസ്വാകര്യ പങ്കാളിത്തത്തോടെ നവീകരിക്കാന്‍ 100 കോടി വകയിരുത്തി. നിര്‍മാജനത്തോടൊപ്പം മാലിന്യത്തില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള പദ്ധതിക്കായി 19 കോടി വകയിരുത്തിയിട്ടുണ്ട്. അജൈവ ഖരമാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ യൂനിറ്റുകള്‍ നഗരസഭയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്നതാണ് പദ്ധതി.

date