Skip to main content

നാലാംതരം തുല്യത പരീക്ഷയില്‍ സീനിയറായി 85 കാരി കുറുമ്പ

 

 

'കോപ്പി അടിക്കരുത്‌ട്ടോ' എന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞപ്പോള്‍ 85 വയസുകാരി കുറുമ്പ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി ചോദ്യപ്പേപ്പര്‍ ഏറ്റുവാങ്ങി. എല്ലാം പഠിച്ചിട്ടാണ് വന്നതെന്ന ആത്മ ധൈര്യമായിരുന്നു അവരുടെ മുഖത്ത്. 'പഠന ലിഖ്‌ന അഭിയാന്‍' സാക്ഷരതാ പരീക്ഷയായ മികവുത്സവത്തിനെത്തിയതായിരുന്നു വെട്ടം സ്വദേശിനി കുറുമ്പ. പരിയാപുരം എ.എല്‍.പി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തിന് ശേഷം കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന പരീക്ഷാര്‍ത്ഥിയായ കുറുമ്പക്കാണ് മന്ത്രി ആദ്യം ചോദ്യപ്പേപ്പര്‍ നല്‍കിയത്. 80 വര്‍ഷങ്ങള്‍ക്കിപ്പുറം എഴുത്തിന്റെയും വായനയുടെയും ലോകത്തേക്കെത്തിയ കുറുമ്പയ്ക്ക് ജീവിതത്തില്‍ നഷ്ടമായതെന്തോ തിരിച്ചു കിട്ടിയ പ്രതീതിയാണിന്ന്. ഭര്‍ത്താവ് താമിയുടെ മരണത്തിന് ശേഷം രണ്ട് മക്കളോടൊപ്പമാണ് കുറുമ്പയുടെ താമസം.

 

date