Skip to main content

മരംവെട്ടിച്ചാൽ കാരപ്പുറം കൽക്കുളം റോഡ് ഉദ്ഘാടനം 31ന്

 

 

മരംവെട്ടിച്ചാൽ കാരപ്പുറം കൽക്കുളം റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മാർച്ച്‌ 31ന്  ഉദ്ഘാടനം ചെയ്യും. പിവി അൻവർ എം.എൽ.എ യുടെ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ നാലര കോടി അനുവദിച്ച് നിർമാണം പൂർത്തീകരിച്ച റബറൈസ്ഡ് റോഡാണ് സർക്കാരിൻ്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നാടിന് സമർപ്പിക്കുന്നത്.

 

മലയോര ഹൈവേയിൽ നിന്ന് ആരംഭിച്ച് മരംവെട്ടിച്ചാൽ കാരപ്പുറം കൽക്കുളം റോഡ് നാലര കിലോ മീറ്റർ നീളമാണുള്ളത്. ഡ്രൈനേജ്, സംരക്ഷണ ഭിത്തി, കലുങ്ക് എന്നിവയും നിർമ്മിച്ചു. മാർച്ച് 31ന് വൈകീട്ട് നാലിന് സംസ്ഥാനത്ത് 51 റോഡുകളാണ് സർക്കാരിൻ്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് മരംവെട്ടിച്ചാൽ കാരപ്പുറം കൽക്കുളം റോഡിൻ്റെ ഉദ്ഘാടനമാണ് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മൂത്തേടം കാരപ്പുറത്ത് നടക്കുന്ന പരിപാടിയിൽ പി.വി അൻവർ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും.

date