Skip to main content

പഠന ലിഖ്ന അഭിയാൻ - മികവുത്സവം: സാക്ഷരതാ പരീക്ഷ നടത്തി

 

 

 

പഠന ലിഖ്ന അഭിയാൻ - സാക്ഷരതാ പരീക്ഷ ആലംകോട് ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുത്ത പരീക്ഷ കേന്ദ്രങ്ങളിൽ നടന്നു. പഞ്ചായത്ത്തല ഉദ്ഘാടനം ഒതളൂർ എ.എം.എൽ.പി സ്കൂളിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി ഷഹീർ മുതിർന്ന പഠിത്താവിന് ചോദ്യപേപ്പർ പരിചയപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യം സ്ഥിരം സമിതി ചെയർപേഴ്സൺ ഷഹാന നാസർ അധ്യക്ഷയായി.

 

 

പഞ്ചായത്തിൽ സർവേ ടീമുകളുടെ സഹായത്തോടെ കണ്ടെത്തിയ നിരക്ഷരരെ 

സാക്ഷരതാ മിഷന്റെ സാക്ഷരതാ പാഠാവലി ആസ്പദമാക്കി 120 മണിക്കൂറിൽ കുറയാത്ത ക്ലാസുകളാണ് നൽകിയാണ് എഴുതാനും വായിക്കാനും പഠിപ്പിച്ചത്. 504 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 423 പേർ സ്ത്രീകളും 81 പേർ പുരുഷൻമാരുമാണ്. പദ്ധതിയുടെ ഭാഗമായി ജില്ലാതലം മുതൽ വാർഡ് തലം വരെ സംഘാടക സമിതികൾ രൂപീകരിച്ചാണ് വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കിയത്. പഞ്ചായത്ത് സാക്ഷരത പ്രേരക് പി.എസ് സീനത്തിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പരിശീലന ക്ലാസുകൾ നടന്നത്. മൂല്യ നിർണയപ്രവർത്തനങ്ങൾക് ശേഷം മാർച്ച്‌ 30ന് പരീക്ഷ ഫലം പ്രഖ്യാപിക്കും. മികവുത്സവം വിജയികൾക്ക് സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷിക ദിനമായ ഏപ്രിൽ 18 ന് സർട്ടിഫിക്കറ്റുകൾ നൽകും.

date