Skip to main content

തേഞ്ഞിപ്പലം കൃഷിശ്രീ കേന്ദ്രത്തിന്റെ ആദ്യഘട്ടപ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി 

 

 

സംസ്ഥാന കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി കാർഷിക ബ്ലോക്കിൽ തേഞ്ഞിപ്പലം കൃഷികേന്ദ്രം ആരംഭിക്കാൻ അനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം. എൽ. എ അറിയിച്ചു.

 

കേന്ദ്രത്തിന്റെആദ്യഘട്ടപ്രവർത്തനങ്ങൾക്ക്‌ 30 ലക്ഷം രൂപയും അനുവദിച്ചു. കാർഷിക രംഗത്തെ ഉൽപാദന സംയോജനം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ബ്ലോക്ക് തലത്തിൽ കൃഷിശ്രീ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.നേരത്തെ സ്കീം അഗ്രോ സർവീസ് സെന്റർ എന്ന പേരിലാണ് പദ്ധതിയുണ്ടായിരുന്നത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ  പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ അഗ്രോ സർവീസ് സെന്റർ അനുവദിച്ചിരുന്നു.

date