Skip to main content

കോട്ടക്കൽ മണ്ഡലത്തിലെ രണ്ട് കോളനികളുടെ നവീകരണത്തിന് രണ്ട് കോടി 

 

 

 പട്ടികജാതി വികസനം - അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ രണ്ട് കോളനികളെ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. എടയൂർ പഞ്ചായത്തിലെ പൂവത്തുംതറ എസ്.സി കോളനി, പൊന്മള പഞ്ചായത്തിലെ മണ്ണഴി -കോട്ടപ്പുറം എസ്.സി കോളനി എന്നിവയാണ് പദ്ധതിയിൽ

ഉൾപ്പെടുത്തിയത്. കോളനികളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരുകോടിയുടെ പദ്ധതിയാണുള്ളത്.

ആദ്യഘട്ടത്തിൽ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം തുക രണ്ട് കോളനികൾക്കും കൂടി അനുവദിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല

date