Skip to main content

ലോകാരോഗ്യ ദിനാചരണം ഉപന്യാസ മത്സരം ഏപ്രിൽ 7ന്

ലോക ആരോഗ്യ  ദിനാചരണത്തോടനുബന്ധിച്ച്  ഏപ്രിൽ 7 ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു.നമ്മുടെ ലോകം നമ്മുടെ ആരോഗ്യം എന്നതാണ് വിഷയം.പങ്കെടുക്കുന്നവർ 200 വാക്കിൽ കവിയാത്ത മലയാളത്തിൽ എഴുതിയ ഉപന്യാസമാണ് തയ്യാറാക്കേണ്ടത്. എ ഫോർ പേപ്പറിൽ എഴുതി തയ്യാറാക്കിയ ഉപന്യാസം പിഡിഎഫ് ഫോർമാറ്റിൽ ആക്കി iecthrissur@gmail.com എന്ന ഇ- മെയിലിലേക്ക് ഏപ്രിൽ 5 ന് മുൻപായി അയക്കണം. ഉള്ളടക്കം, വിഷയാവതരണം, സമകാലീനപ്രസക്തി എന്നിവ വിലയിരുത്തലിൽ പ്രാധാന്യമർഹിക്കുന്നതാണ് . മത്സരാർത്ഥികൾ പേര്, ഫോൺ നമ്പർ, പഠിക്കുന്ന കലാലയത്തിന്റെ പേര്,  പഠിക്കുന്ന കോഴ്സിന്റെ പേര് എന്നിവ വ്യക്തമായി ഇ-മെയിലിൽ രേഖപ്പെടുത്തിയിക്കണം.  അല്ലാത്തവ പരിഗണിക്കുന്നതല്ല. മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഫോൺ : 9946211528, 8078181002

date