Skip to main content

ലോക ഓട്ടിസം അവബോധ ദിനം: സംസ്ഥാനതല പരിപാടി ഏപ്രിൽ 2 ന് 

ലോക ഓട്ടിസം അവബോധദിനത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പരിപാടി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 2 ന് രാവിലെ പത്തുമണിക്ക് തൃശൂർ ശക്തൻ നഗറിലുള്ള ദാസ് കോണ്ടിനെന്റൽ ഹോട്ടലിലാണ് പരിപാടി.
'വിദ്യാഭ്യാസ ഉൾച്ചേർക്കലും ഏവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും' എന്നതാണ് ഈ വർഷത്തെ ഓട്ടിസം ദിനാചരണ പ്രമേയം.  "നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങൾ കൈവിടില്ല'' എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാനതല  പരിപാടി സംഘടിപ്പിക്കുന്നത്. 
സാമൂഹ്യനീതി വകുപ്പ് എസ്എൻഎസി, നിപ്മർ എന്നിവരുമായി സഹകരിച്ചാണ്  ദിനാചരണം. രക്ഷാകർത്താക്കളുടെ ബോധവത്കരണം, ഓട്ടിസം കുട്ടികളുടെ അമ്മമാരുടെ കലാപരിപാടികൾ, കുട്ടികളുടെ ആനന്ദ നടത്തം തുടങ്ങിയവയും പരിപാടികളുടെ ഭാഗമായി നടക്കും.
എംഎൽഎ  പി. ബാലചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മേയർ എം.കെ. വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എം.അഞ്ജന,  ജില്ലാ കലക്ടർ ഹരിത. വി. കുമാർ തുടങ്ങിയവർ   പങ്കെടുക്കും.

date