Skip to main content

ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

 

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി) യുടെ ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്)ആയി അപേക്ഷിക്കുന്നവര്‍ 43400-91200 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം.

 

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി)തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 39300-83000 എന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷന്‍, ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, എംഎസ്ഡബ്ല്യു എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന.

 

താത്പര്യമുള്ളവര്‍ കെഎസ്ആര്‍ പാര്‍ട്ട്(1)റൂള്‍ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഈ മാസം ഇരുപതിന് മുന്‍പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, മൂന്നാം നില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.sanitation.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

date