Skip to main content

ടെൻഡർ ക്ഷണിച്ചു

 

എറണാകുളം : ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് ഒരു വർഷത്തെ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് നിശ്ചിത മാതൃകയിൽ മുദ്ര വെച്ച ടെൻഡർ ക്ഷണിച്ചു.
പ്രതിമാസം 1500 കി. മി വരെ ഓടുന്നതിന് അനുവദിക്കുന്ന പരമാവധി തുക 30000 രൂപ ആയിരിക്കും. അധികരിച്ചു വരുന്ന ഓരോ കി. മിനും സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ (പരമാവധി 250 കി. മി വരെ ) വാടക നിശ്ചയിക്കാൻ സാധിക്കും. വാഹനത്തിന് ഏഴു വർഷത്തിൽ അധികം കാലപ്പഴക്കം ഉണ്ടാവാൻ പാടില്ല. ടാക്സി പെർമിറ്റ്‌ ഉൾപ്പടെയുള്ള എല്ലാ രേഖകളും വാഹനത്തിന് ഉണ്ടായിരിക്കണം.ടെൻഡർ ഫോമിനൊപ്പം ആർ. സി ബുക്ക്‌, ടാക്സി പെർമിറ്റ്‌, ഇൻഷുറൻസ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഡ്രൈവറുടെ വേതനം, ടാക്സ്, ഇൻഷുറൻസ്, എന്നിവ കരാറുകാരൻ നേരിട്ട് വഹിക്കണം. അടങ്കൽ തുക : 330000 രൂപ. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 22 ന് ഉച്ചക്ക് 2 മണി വരെ. ടെൻഡർ തുറക്കുന്നത് : ഏപ്രിൽ 22 ന് വൈകിട്ട് മൂന്ന് മണി. ഫോൺ : 0484 2952949

date