Skip to main content

എണ്ണയ്ക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജന്‍ നാളെ ഉദ്ഘാടനം ചെയ്യും

 

 

ആലപ്പുഴ: എണ്ണയ്ക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 2022 മെയ് 6ന് രാവിലെ ഒന്‍പതിന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും.

 

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. ഐ. നസീം റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. എസ്. സുമ, ജില്ലാ പഞ്ചായത്ത് അംഗം വത്സലാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍ മോഹനന്‍, ബുധനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്.

date